കോട്ടയം: സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പ് എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഇമ്മ്യൂൺ ബൂസ്റ്റർ നൽകുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതി 31 വരെ നീട്ടി. എല്ലാ ഗ്രാമപഞ്ചായത്തിലെയും സർക്കാർ, ആയുഷ് ഡിസ്പെൻസറികൾ, ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങൾ മരുന്നു വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കും. https: // ahims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നിശ്ചിത ദിവസം കേന്ദ്രങ്ങളിൽനിന്നു മരുന്ന് ലഭ്യമാകും. ഓൺലൈൻ രജിസ്ട്രേഷന് സാധിക്കാത്തവർക്ക് കേന്ദ്രങ്ങളിൽ സ്പോട് രജിസ്ട്രേഷൻ നടത്താൻ സൗകര്യമുണ്ട്. മരുന്നു വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് 1800-599-2011 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |