താനൂർ: മാലിന്യശേഖരണ കേന്ദ്രത്തിൽ നിന്ന് മാസങ്ങളായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാതെ അധികൃതർ. ഇതോടെ പ്രദേശവാസികൾ മാലിന്യം റോഡിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചു.
ഒഴൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഓണക്കാട് പ്രദേശത്താണ് മാലിന്യം റോഡിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചത്. പരാതിയുമായി നിരന്തരം പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സമീപ വീടുകളിലെ കിണറുകളിലെ വെള്ളം മലിനമാകുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെയാണ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. മാലിന്യം റോഡിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചതോടെ പൊലീസെത്തി പ്രദേശവാസികളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തി. എന്നാൽ മണിക്കൂറോളം പ്രതിഷേധിച്ചിട്ടും പഞ്ചായത്ത് അധികൃതരാരും പ്രദേശത്തെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |