പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കാറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ മറുവശത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോഡ്രൈവർ ചെട്ടിപ്പടി ആലുങ്ങൽ കടപ്പുറം സ്വദേശി കെ.പി.ജാഫറിന് (35) ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാരനായ ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി എച്ച് ഷുക്കൂറിനും (44) പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |