കോഴിക്കോട്: ജില്ലയിൽ ഇന്നലെ 646 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായത് 744 പേർ. സമ്പർക്കം വഴിയാണ് 634 പേർക്കും രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ശതമാനം. 10 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നു വന്ന ഒരാൾക്കും ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6189 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവിൽ കോഴിക്കോട് സ്വദേശികളായ 7758 പേർ ചികിത്സയിലുണ്ട്. പുതുതായി വന്ന 809 പേർ ഉൾപ്പടെ 33,287 പേർ നിരീക്ഷണത്തിലാണ്. ഇതുവരെ 1127210 പേർ നിരീക്ഷണം പൂർത്തിയാക്കി. 3317 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.