റാന്നി : ചിരട്ടപ്പാലിന് റബർ ഉൽപ്പാദക ബോണസ് നൽകുകയും അതോടൊപ്പം തറവില നിശ്ചയിക്കുകയും ചെയ്യുണമെന്ന് ചെറുകിട റബർ ഗ്രോവേഴ്സ് ഫെഡറേഷൻ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. റബർ കർഷകർക്കുണ്ടാകുന്ന ഉത്പാദന ചെലവിന് ആനുപാതികമായി റബർഷീറ്റിന് വില ലഭിക്കുന്നില്ല. ഭൂരിപക്ഷം കർഷകരും ഷീറ്റാക്കാതെ ചിരട്ടപ്പാൽ ഉണക്കി വിൽക്കുകയാണ്. മലേഷ്യൻ ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുന്നതും കർഷകരിൽ ആശങ്ക ഉളവാക്കുന്നു. ഇറക്കുമതി അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.തോമസ്, പി.ഉണ്ണിക്കൃഷ്ണൻ നായർ, ആന്റണി ദേവസ്യ, എ.ടി.റെജിമോൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |