SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 AM IST

എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
bjp

തൃശൂർ: ബി.ജെ.പി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെ എസ്.ഡി.പി.ഐ അക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എസ്.ഡി.പി.ഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദാഹരണമാണ്. മുൻപ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്.ഡി.പി.ഐയിൽ ചേർന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, BJP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.