നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണംപിടിച്ചു. ആറ് യാത്രക്കാരിൽ നിന്നായി 1600 ഗ്രാം സ്വർണം പിടികൂടി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് സ്വർണംപിടിച്ചത്. സ്വർണം കൊണ്ടുവന്ന യാത്രക്കാരും തമിഴ്നാട് സ്വദേശികളാണ്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണംകൊണ്ടുവന്നത്. 70 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |