ന്യൂഡൽഹി: അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്ക് നൽകാൻ വ്യോമസേനയുടെ തീരുമാനം. ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയ ഉടൻ റാങ്ക് നൽകും. തസ്തിക ഒഴിവ് വരുന്നതിനനുസരിച്ച് നിയമനവും നൽകും.
പാക്കിസ്ഥാനിലെ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിനിടയിൽ പാക് പിടിയിലായ അഭിനന്ദൻ മൂന്ന് ദിവസം തടങ്കലിലായിരുന്നു. അഭിനന്ദൻ പറത്തിയിരുന്ന മിഗ് 21 വിമാനത്തെ പ്രതിരോധിക്കാനെത്തിയ പാക്കിസ്ഥാൻ്റെ എഫ് 16 വിമാനം അഭിനന്ദൻ വീഴ്ത്തിയെങ്കിലും മിഗ് 21നിയന്ത്രണം വിട്ട് പാക് അതിർത്തിയിൽ പതിക്കുകയായിരുന്നു. അഭിനന്ദൻ പാക് പിടിയിലായതിനെ തുടർന്ന് ഇന്ത്യ നയതന്ത്രതലത്തിൽ നടത്തിയ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് മാർച്ച് 1 ന് രാത്രി അദ്ദേഹത്തെ പാക്കിസ്ഥാൻ വിട്ടയക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |