SignIn
Kerala Kaumudi Online
Thursday, 19 September 2024 2.39 AM IST

പ്രളയദുരിതബാധിതർക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്തിന്റെ ഭക്ഷ്യക്കിറ്റ് വിതരണം

Increase Font Size Decrease Font Size Print Page
kaniv

കോട്ടയം : മലയോര പ്രദേശങ്ങളിൽ പ്രളയദുരിതം അനുഭവിച്ചവർക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1500 രൂപ വിലവരുന്ന 3000 ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് തുടങ്ങി. നെസ്ലെ ഇന്ത്യയുടെയും വൈക്കം ജെ.സി.ഐ.യുടെയും സഹകരണത്തോടെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലുൾപ്പെട്ട 10 പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകുക. കനിവിന്റെ കൈത്താങ്ങ് പരിപാടിയുടെ ഉദ്ഘാടനം മുണ്ടക്കയം സി.എസ്.ഐ. ചർച്ച് പാരിഷ് ഹാളിൽ മുൻ എം.പി ജോസ് കെ. മാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷയായി. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജസ്സി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ, അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ, പി.എം. മാത്യു, കെ.വി. ബിന്ദു, ഹേമലത പ്രേം സാഗർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. രേഖ ദാസ്, പി.എസ്. സജിമോൻ, ജോർജ്ജ് മാത്യു, ജോണിക്കുട്ടി മാമൻ,
നെസ്ലെ ഇന്ത്യ ലിമിറ്റഡ് റീജണൽ കോർപ്പറേറ്റ് അഫയേഴ്‌സ് മാനേജർ ജോയി സക്കറിയാസ്, ജെ.സി.ഐ ഇന്ത്യാ സോൺ പ്രസിഡന്റ് എസ്. ശ്രീനാഥ്, കോഓർഡിനേറ്റർ സി.എസ്.ആർ. കണക്ട് റ്റിറ്റോ മാത്യു, ദിലീഷ് മോഹൻ, വിജയ് മംഗളം, ചെയർമാൻ സി.എസ്.ആർ. കണക്ട് വിനോദ് നാരായണൻ, ഹോസ്റ്റ് ലോം പ്രസിഡന്റ് കെ.ജി. ശീജിത്ത് പണിക്കർ എന്നിവർ പങ്കെടുത്തു. കാഞ്ഞിരപ്പളളി മണ്ഡലത്തിലുളള നാലു പഞ്ചായത്തുകളിലേയ്ക്കുളള കിറ്റ് വിതരണം ഏഴിന് രാവിലെ 11.30 ന് കാഞ്ഞിരപ്പളളി കത്തീഡ്രൽ പള്ളിയുടെ ലൂർദ് പാരീഷ്ഹാളിൽ ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.