ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വരാപ്പുഴ കാട്ടുകണ്ടത്തിൽ വീട്ടിൽ അതുലിനെയാണ് (അച്ചു - 23) ബിനാനിപുരം പൊലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ 30ന് രാത്രി അതിക്രമിച്ചുകയറി ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
അന്വേഷണസംഘത്തിൽ ബിനാനിപുരം പൊലീസ് ഇൻസ്പെക്ടർ വി.ആർ. സുനിൽ, സബ് ഇൻസ്പെക്ടർ സുധീർ, എ.എസ്.ഐ ആന്റണി, എസ്.സി.പി.ഒമാരായ സുനിൽകുമാർ, രജീഷ്, സി.പി.ഒ ഹരിഷ് എന്നിവരാണ് ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |