തൃശൂർ: പെട്രോളിയം ഉത്പന്നങ്ങളുടെ താങ്ങാനാകാത്ത വിലയിൽ ജീവിതം പൊറുതി മുട്ടിയവരെ പിണറായി സർക്കാർ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വി.ടി. ബൽറാം. ഉത്സവപ്പറമ്പിൽ പോക്കറ്റടിക്കപ്പെട്ടവൻ പരാതി പറയാൻ ചെന്നപ്പോൾ കൈയ്യിലെ മോതിരം ഊരിവാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരെ പോലെയാണ് പിണറായി സർക്കാർ. കേന്ദ്രം വിലകുറച്ചിട്ടും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യ വർദ്ധിത നികുതി പിണറായി സർക്കാർ കുറയ്ക്കാത്തത് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നടത്തിയ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ടി. ബൽറാം.
ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.യു. രാധാകൃഷ്ണൻ, പി.എ. മാധവൻ, എം.പി. വിൻസെന്റ്, പദ്മജ വേണുഗോപാൽ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ,റിഷി പൽപ്പു ,കെ.എഫ്. ഡൊമിനിക്, കെ.കെ. ബാബു, സി.ബി. ഗീത, രാജൻ ജെ. പല്ലൻ, സി.എം. നൗഷാദ്, സി.എസ്. രവീന്ദ്രൻ, രവി ജോസ് താണിക്കൽ, കെ.വി. ദാസൻ, സജിപോൾ മാടശ്ശേരിതുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |