തൃക്കടവൂർ: സാഹിത്യസമാജം ഏർപ്പെടുത്തിയ ഡോക്ടർ കെ. ശിവദാസൻ പിള്ള സ്മാരക പുരസ്കാരം കുരീപ്പുഴ യു.പി.എസ് പ്രഥമ അദ്ധ്യാപകൻ എൻ. ഗോപാലകൃഷ്ണന് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു സമ്മാനിച്ചു. തുടർന്ന് നടന്ന ഡോ. ശിവദാസൻ പിള്ള അനുസ്മരണ യോഗം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളി കൃഷ്ണൻ, രശ്മി രഘുനാഥ്, കൗൺസിലർമാരായ ഗിരിജ സന്തോഷ്, സിന്ധു റാണി, തൃക്കടവൂർ നേതൃസമിതി കൺവീനർ ടി.ആർ. സന്തോഷ് കുമാർ, പ്രൊഫ. രഘുനാഥൻ പിള്ള എന്നിവർ പ്രസംഗിച്ചു. അനിൽകുമാർ സ്വാഗതം പറഞ്ഞു. എൻ. ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സ്കോളർഷിപ്പും, ക്വിസ് / ക്യാരംസ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |