ആലുവ: വിശ്വസാഹിത്യകാരൻ ഫയദോർ ദസ്തയവസ്കിയുടെ 200 -ാം ജന്മദിനാഘോഷം ഇന്ന് ആലുവയിലും നടക്കും. മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ വേണു വി. ദേശത്തിന്റെ ആലുവ ദേശത്തെ വസതിയിലാണ് ലളിതമായ ചടങ്ങുകൾ. കൊവിഡ് മഹാമാരിയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ പുറമെ നിന്നും ആരെയും ക്ഷണിക്കുന്നില്ലെന്നും എന്നാൽ വീട്ടുകാരുമൊന്നിച്ച് കേക്ക് മുറിച്ച് വിശ്വസാഹിത്യകാരന്റെ ജന്മദിനം ആഘോഷിക്കുമെന്നും വേണു വി. ദേശം 'കേരളകൗമുദി'യോട് പറഞ്ഞു. ഓരോ ആശയത്തിന്റെയും പിറവി തന്റെ ആത്മാവിലാണെന്ന് പ്രഖ്യാപിച്ച ദസ്തയവസ്കിയുടെ 19 കൃതികൾ വേണു വി. ദേശം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ദസ്തയവസ്കിയെ മലയാളികൾക്ക് പ്രത്യേകിച്ച് പുതുതലമുറക്ക് കൂടുതലായി പരിചയപ്പെടുത്തിയത് വേണു വി. ദേശമാണ്. ആ ഇഴയടുപ്പമാണ് ലളിതമായെങ്കിലും വിശ്വസാഹിത്യകാരന്റെ ജന്മദിനം ആഘോഷിക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |