കൊല്ലം: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്യാമ്പ് പോളയത്തോട് ആർട്ടെക് ഫ്ലാറ്റ് നിർമ്മാണ സ്ഥലത്ത് ഇന്ന് നടത്തും. പ്രദേശത്തെ നിർമ്മാണ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലെടുക്കുന്നവർ, തെരുവ് ചെറുകിട കച്ചവടക്കാർ, ആശ, അങ്കണവാടി വർക്കർമാർ, മത്സ്യത്തൊഴിലാളികൾ, പാൽ കച്ചവടക്കാർ, ഓട്ടോ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പടെ 16നും 59നും ഇടയിൽ പ്രായമുള്ളവർ രജിസ്റ്റർ ചെയ്യണം. ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങളില്ലാത്ത വരുമാന നികുതി പരിധിയിൽ ഉൾപ്പെടാത്തവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ രജിസ്ട്രേഷനായെത്തുമ്പോൾ കൊണ്ടു വരണമെന്ന് ലേബർ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |