കൊട്ടാരക്കര : മന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ വസതിയിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ 8 യുവമോർച്ച പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൊട്ടാരക്കര കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടി പുറത്തിറങ്ങിയവരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പൂമാല അണിയിച്ചാണ് സ്വീകരിച്ചത്. കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, ജില്ലാ സെക്രട്ടറി ജിതിൻ ദേവ്, കൊട്ടാരക്കര നഗരസഭാ സമിതി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, അബീഷ് വിനായക, അരുൺ, അജിത് ചാലുക്കോണം എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |