കായംകുളം: കരീലക്കുളങ്ങരയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഹോട്ടലിനും, വീടിനും നേരെ ആക്രമണമുണ്ടായി. കരീലകുളങ്ങര പുത്തൻകണ്ടത്തിൽ സുനിലിന്റെ ഹോട്ടലിനും വീടിനും നേരെയാണ് വ്യാഴാഴ്ച രാത്രി 11.30 ഓടെ ആക്രമണമുണ്ടായത്. ഹോട്ടലിലെ ഉപകരണങ്ങൾക്കു് കേടു വരുത്തി. അക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ് ഐ ബ്ലോക്ക് സെക്രട്ടറിയും എൽ.സി അംഗവുമെന്ന്പരാതി. സി.പി.എം സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐയെ വിമർശിച്ചതാണ് കാരണം, സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർക്കെതിരെ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. അതെ സമയം സി പി എം സമ്മേളനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നും പറയപ്പെടുന്നു. കരീലക്കുളങ്ങര ബ്രാഞ്ചുസെക്രട്ടറി സുബാഷിന്റേതാണ് ഹോട്ടലും വീടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |