തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്ലാസിന് നേതൃത്വം നൽകി.
ജനപ്രതിനിധികൾക്ക് സർക്കാർ മാർഗരേഖ പ്രകാരമുള്ള പരിശീലനം നൽകിക്കൊണ്ട് ഈ മാസം 20ന് മുമ്പ് വാർഡ് തലത്തിൽ ജനകീയ സമിതികൾ രൂപീകരിക്കും. സമിതിയിൽ ജനപ്രതിനിധികൾക്ക് പുറമേ കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ അംഗങ്ങളാകും. പരിശീലന പരിപാടിയിൽ ഡെപ്യൂട്ടിമേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |