പൂച്ചാക്കൽ: സ്കൂൾ വിദ്യാർത്ഥിയായ അരൂക്കുറ്റി ഒമ്പതാം വാർഡ് ഓഞ്ഞിലിക്കൽ മുഹമ്മദ് റിസ്വാൻ നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തുടർച്ചയായി കരനെൽ കൃഷി, പച്ചക്കറി കൃഷി, കോഴി, പ്രാവ്, ആട്, പോത്ത്, മീൻ തുടങ്ങിയവ നടത്തി ശ്രദ്ധേയനായ റിസ്വാനെ സ്കൂൾ അധികൃതരും അരൂക്കറ്റി പഞ്ചായത്തും കുട്ടികർഷകൻ പദവി നൽകി ആദരിച്ചിരുന്നു. ഇത്തവണ ഉമ ഇനത്തിൽ പെട്ട നെൽവിത്താണ് കൃഷി ചെയ്തത്. ജൈവവളമാണ് ഉപയോഗിച്ചത്. ഫോർട്ട് കൊച്ചി സാൻറാക്രൂസ് എൽ.പി സ്കൂളിലെ അറബി അദ്ധ്യാപകനും എറണാകുളം ജില്ലാ പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ കൂടിയായ സുബൈറ്റാണ് റിസ്വാന്റെ പിതാവ്. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ ജോ. കോ ഓർഡിനേറ്റർ ചതയം ഗോപിനാഥ്, ബുഷ്റ സുബൈർ വിദ്യാർത്ഥികളായ ജ്യോതി ലക്ഷ്മി, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് റെസിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |