കൊച്ചി: കോർപ്പറേഷനിലെ നഗരാസൂത്രണ സ്ഥിരസമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 11ന് നടക്കും. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസത്തെ തുടർന്നാണ് എൽ.ഡി.എഫിന് അദ്ധ്യക്ഷപദവി നഷ്ടമായത്. അവിശ്വാസത്തെ അനുകൂലിച്ചു വോട്ടു ചെയ്ത എൽ.ഡി.എഫ് വിമതകൗൺസിലർ എം.എച്ച്.എം അഷ്റഫ് യു.ഡി.എഫ് പിന്തുണയോടെ പുതിയ അദ്ധ്യക്ഷനാകാനാണ് സാദ്ധ്യത. വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത അഷ്റഫിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ബെനഡിക്ട് ഫെർണാണ്ടസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സാധാരണഗതിയിൽ പരാതിയിൽ 120 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. എങ്കിലും അയോഗ്യത വരുന്നതുവരെ അഷ്റഫിന് ചെയർമാനായി തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |