പാപ്പിനിശേരി: ബി.എൽ.ഒ അസോസിയേഷൻ അഴീക്കോട് മണ്ഡലം സമ്മേളനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി.സുശീല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി. വനജാക്ഷി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.വി. സഹീർ, ഏരിയാ സെക്രട്ടറി സി. അമീറലി, മണ്ഡലം ട്രഷറർ പി. ഭാസ്കരൻ സംസാരിച്ചു. മണ്ഡലം രക്ഷാധികാരി എം. ഉണ്ണികൃഷ്ണൻ, സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് കെ. സുമ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം. ഉണ്ണികൃഷ്ണൻ -രക്ഷാധികാരി, സി. അമീറലി -സെക്രട്ടറി, ടി.വി വനജാക്ഷി -പ്രസിഡന്റ്, സ്മിത കെ.സി, ഉഷാകുമാരി പി.വി - ജോയിന്റ് സെക്രട്ടറിമാർ, സുമ കെ, സുമ. എം - വൈസ് പ്രസിഡന്റുമാർ, പി.ഭാസ്കരൻ- ട്രഷറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |