പെരിന്തൽമണ്ണ: മൂർക്കനാട് വെങ്ങാട് മേഖലയിൽ ഗവ. ഹൈസ്കൂൾ ആരം ഭിക്കണമെന്ന് സി.പി.എം മൂർക്കനാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങാട് ഇ എം എസ് സെന്റിനറി ഹാളിൽ നടന്ന സമ്മേളനം സി.പി..എം ജില്ലാ കമ്മിറ്റി അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു.
കെ. രാജാഗോപാൽ, പി. മൂസ, എം. മണിക്കുട്ടൻ, സത്യഭാമ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ലക്ഷ്മി ദേവി, കെ ടി നൗഫൽ , ലോക്കൽ സെക്രട്ടറി കെ പി ബാബുരാജ്, പി കെ അബ്ദുള്ള നവാസ്, എം പി അലവി, എം പി സലീം, മോഹനൻ പുളിക്കൽ, ടി.കെ റഷീദലി, പി. നസിം എന്നിവർ പ്രസംഗിച്ചു.
14 അംഗ ലോക്കൽ കമ്മിറ്റിയെയും 14 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |