ബാലരാമപുരം: അന്തിയൂർ സർവീസ് സഹകരണ ബാങ്കിൽ വിധവാപെൻഷൻ അഴിമതിക്കെതിരെ ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് സൗത്ത് മേഖലാ കമ്മിറ്റി പ്രകടനവും ധർണയും സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. ഷിബുകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സൗത്ത് മേഖലാ പ്രസിഡന്റ് രെജു ഐത്തിയൂർ അദ്ധ്യക്ഷത വഹിച്ചു.
നോർത്ത് മേഖല പ്രസിഡന്റ് പുന്നക്കാട് ബിജു, ജില്ലാകമ്മിറ്റി അംഗം കോട്ടുകാൽക്കോണം സുനിൽ, മണ്ഡലം സെക്രട്ടറി ശ്രീകണ്ഠൻ, പാർട്ടി ജനറൽ സെക്രട്ടറി സുരേഷ് കാവുംപുറം, മെമ്പർമാരായ പ്രസാദ് എൽ.വി, സുനിത.ആർ, പുതിച്ചൽ ഗോപൻ, കുമാർ, ഗിൽബർട്ട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |