പാറശാല: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കാരോട് ഗ്രാമ പഞ്ചായത്തും നെയ്യാറ്റിൻകര ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നിയമ ബോധവത്കരണ കാമ്പെയിൻ നെയ്യാറ്റിൻകര ജുഡിഷ്യൽ മജിസ്ട്രേറ്റ് വിനോദ് ബാബു.എം.യു ഉദ്ഘാടനം ചെയ്തു. കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഷാജുമോൻ,അഡ്വ.നിരൺഘോഷ് എന്നിവർ നിയമ ബോധന ക്ലാസുകൾ കൈകാര്യം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഗ്നസ്.ടി,കാരോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗോപാലൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.എ.ജോസ്,കെ.സലീല,സി ആർ.അജിത,വാർഡ് മെമ്പർമാരായ പൊഴിയൂർ വിജയൻ,എയ്ഞ്ചൽ കുമാരി,ബിന്ദു റോബിൻസൺ,സൂസിമോൾ,ശോഭന ബൈജു, രാജയ്യൻ,ബിന്ദു.വി,അശ്വതി,യൂത്ത് കോ ഒാർഡിനേറ്റർ രതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |