കാെട്ടാരക്കര: കൊട്ടാരക്കര സംസ്കാരയുടെ നേതൃത്വത്തിൽ 'നെഹ്റുവിന്റെ സ്വപ്നങ്ങളിലെ ഇന്ത്യ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ സി. ശശിധരൻ വിഷയം അവതരിപ്പിച്ചു. ഡോ. എസ്. മുരളീധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.പി.എൻ. ഗംഗാധരൻ നായർ, ജി. കലാധരൻ, മുട്ടറ ഉദയഭാനു, കെ. ബാലൻ, കനകലത, നീലേശ്വരം സദാശിവൻ, ഷീലാ ജഗധരൻ, ജി. വിക്രമൻപിള്ള, ആർ. പ്രഭാകരൻ പിള്ള, മുരളീമോഹൻ, എം.പി. വിശ്വനാഥൻ, ജലജകുമാരി, വീണ പി. നായർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെറുകഥാകൃത്ത് ലതാ പയ്യാളിൽ എഴുത്തുകാരി കൊട്ടാരക്കര ബി.സുധർമ്മയെ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |