തൊടുപുഴ: മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള സെമിനാർ ജില്ലയിൽ തുടക്കമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നൂറ് സെമിനാറുകളുടെ ഭാഗമായി ജില്ലയിലെ ആദ്യ സെമിനാർ തൊടുപുഴയിൽ നടന്നു. തൊടുപുഴ,കരിമണ്ണൂർ, മൂലമറ്റം ബ്ലോക്ക് കമ്മിറ്റികളുടെ പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള സെമിനാർ സംസ്ഥാന പ്രസിഡന്റ് എസ് . സതീഷ് ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണിൽ ജീവിക്കാൻ കുടിയാൻമാർ ജന്മിമാർക്ക് എതിരെ നടത്തിയ സമരമാണ് മലബാർ കലാപമെന്നും, വർഷങ്ങൾ നീണ്ട ചെറുതും, വലുതുമായ ചെറുത്തുനിൽപ്പുകളുടെ ഭാഗമായിയാണ് മലബാർ കലാപം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അരുൺ ദാസ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |