# ജില്ലയിൽ അപേക്ഷകർ 1 ലക്ഷം കവിഞ്ഞു
ആലപ്പുഴ: അസംഘടിത തൊഴിലാളികൾക്കുള്ള ഐ.ഡി കാർഡ് രജിസ്ട്രേഷന് ജില്ലയിൽ മികച്ച പ്രതികരണം. ബുധനാഴ്ച വരെ 1,26,816 പേരാണ് ജില്ലയിൽ ഇ- ശ്രം പോർട്ടൽ വഴി പേര് രജിസ്റ്റർ ചെയ്തത്.
വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾക്കാണ് രജിസ്റ്റർ ചെയ്യാൻ യോഗ്യത. ജില്ലയിൽ രജിസ്റ്റർ ചെയ്തവരിൽ മുന്നിട്ട് നിൽക്കുന്നത് കർഷകത്തൊഴിലാളികളാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഓൺലൈനായി തന്നെ തിരിച്ചറിയൽ കാർഡ് ലഭിക്കും.
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും അടിയന്തര ദുരന്തസാഹചര്യങ്ങളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും. മൊബൈൽ നമ്പർ ബന്ധപ്പെടുത്തിയ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നീ രേഖകൾ ഉപയോഗിച്ച് ഇ- ശ്രം പോർട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാം.
പോർട്ടൽ: register.eshram.gov.in
പ്രായപരിധി: 16 - 59
ജില്ലയിൽ രജിസ്റ്റർ ചെയ്തത് - 1,26,816 പേർ
അസംഘടിത തൊഴിലാളികൾ
ചെറുകിട, നാമമാത്ര കർഷകർ
കർഷകത്തൊഴിലാളികൾ
മത്സ്യത്തൊഴിലാളികൾ
മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബീഡി റോളിംഗ്
ലേബലിംഗും പാക്കിംഗും
കെട്ടിട, നിർമ്മാണ തൊഴിലാളികൾ
തുകൽ തൊഴിലാളികൾ
നെയ്ത്തുകാർ
ആശാരിമാർ
ഉപ്പ് തൊഴിലാളികൾ
ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
മില്ലുകളിലെ തൊഴിലാളികൾ
മിഡ് വൈഫുകൾ
ബാർബർമാർ
പച്ചക്കറി, പഴം കച്ചവടക്കാർ
ന്യൂസ് പേപ്പർ വെണ്ടർമാർ
റിക്ഷാ വലിക്കുന്നവർ
ഓട്ടോറിക്ഷാ ഡ്രൈവർമാർ
സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
ടാറിംഗ് തൊഴിലാളികൾ
പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും ജോലിക്കാരും
വീട്ടുജോലിക്കാർ
തെരുവ് കച്ചവടക്കാർ
എം.എൻ.ജി.ആർ.ജി.എ തൊഴിലാളികൾ
ആശാ വർക്കർമാർ
പാൽ പകരുന്ന കർഷകർ
കുടിയേറ്റ തൊഴിലാളികൾ
''''
വിവിധ കേന്ദ്ര ക്ഷേമപദ്ധതികൾക്ക് ഭാവിയിൽ ഇത്തരം പോർട്ടലുകളാവും ഉപയോഗിക്കുക. ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളും പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം.
ജില്ലാ ലേബർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |