കളമശേരി: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ 9 മുതൽ 11 വരെ സംസ്ഥാനതല തെരുവുനാടക മത്സരം നടത്തുന്നു. 30 മിനുട്ടിൽ കവിയാത്ത നാടകങ്ങളുടെ തിരക്കഥകൾ ഡിസംബർ ഒന്നിനകം വി. എം. പ്രഭാകരൻ, കൺവീനർ, കലാവിഭാഗം, ജില്ലാ സമ്മേളന സ്വാഗത സംഘം, ബി.ടി.ആർ മന്ദിരം, പി.ഒ കളമശേരി. പിൻ-683104 എന്ന വിലാസത്തിലോ cpimekmconference@gmail.com എന്ന ഇമെയിലിലോ ലഭിക്കണം. തിരഞ്ഞെടുക്കുന്ന നാടകങ്ങൾക്ക് അവതരണത്തിനായി 10,000 രൂപ നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന നാടകങ്ങൾക്ക് കാഷ് അവാർഡും മികച്ച നടി, നടൻ സമ്മാനങ്ങളും നൽകും.