SignIn
Kerala Kaumudi Online
Thursday, 19 September 2024 2.16 PM IST

ഔട്ടർബണ്ട് നിർമ്മാണം: അനുമതി ഉടൻ

Increase Font Size Decrease Font Size Print Page
thuruth

കൊച്ചി: താന്തോണി തുരുത്തിലെ ഓരുവെള്ള ഭീഷണി ഒഴിവാക്കാനുള്ള ഔട്ടർ ബണ്ട് നിർമ്മാണത്തിനായുള്ള പരിസ്ഥിതി അനുമതി ഉടൻ ലഭ്യമാകുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. ഈ കായൽ തുരുത്തിൽ 63 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. വേലിയേറ്റ സമയത്ത് പോലും വീടുകളിൽ വെള്ളം കയറും. ഇതിനു പരിഹാരമായി 2014ൽ ഔട്ടർബണ്ട് നിർമ്മിക്കാൻ അനുമതി ലഭിച്ചെങ്കിലും ഇറിഗേഷൻ വകുപ്പിലെ തടസങ്ങൾ മൂലം പദ്ധതി ആരംഭിച്ചില്ല. എം.എൽ.എ യുടെ ഇടപെടലിനെ തുടർന്ന് ഗോശ്രീ ഐലൻഡ് ഡെവലപപ്മെന്റ് അതോറിട്ടി വീണ്ടും ഫണ്ട് അനുവദിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസ് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, TJ VINODH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.