കോട്ടയം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 30 ന് സമാപിക്കും. 2022 ജനുവരി ഒന്നിന് 18 വയസോ അതിനു മുകളിലോ പ്രായമെത്തിയവർക്ക് പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാം. അടുത്തിടെ താമസം മാറിയവരാണെങ്കിൽ മേൽവിലാസം മാറ്റാനും വോട്ടർ തിരിച്ചറിയൽ കാർഡിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്താനും വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ്, www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായി സാധിക്കും. വോട്ടർ ഫെസിലിറ്റേഷൻ സെന്റർ മുഖാന്തരവും ബിഎൽഒയുമായി നേരിട്ട് ബന്ധപ്പെട്ടും സേവനം നേടാം. 1950 എന്ന വോട്ടർ ഹെൽപ് ലൈൻ നമ്പറിലും സേവനങ്ങൾക്കായി ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |