കൊല്ലം: കടയ്ക്കൽ പാങ്ങലുകാട്ട് ബൈക്കിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കൊട്ടാരക്കര കുമ്മിൾ കൊണ്ടോടി വാർതൊടി വീട്ടിൽ സുജിത് (29), കുമ്മിൾ പാണ്ടലുകാട് ഗണപതി നട പേഴ് വിള വീട്ടിൽ വിഷ്ണു (29, കുട്ടൻ) എന്നിവരാണ് അറസ്റ്റിലായത്. ഒരുകിലോ കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പല സ്ഥലങ്ങളിലായി കഞ്ചാവ് ഒളിപ്പിച്ച് വച്ച ശേഷം
ഫോൺ വഴി നിർദ്ദേശങ്ങൾ നൽകുകയും പണമിടപാട് ഗൂഗിൾ പേ വഴി നടത്തുകയുമായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു.
ചുരുങ്ങിയ കാലയളവിൽ മുന്തിയ ഇനം കാറുകളും ടിപ്പർ ലോറിയും മറ്റും സ്വന്തമാക്കുകയും ആഢംബര ജീവിതം നയിക്കുകയുമായിരുന്നു. പ്രതികളുടെ ബൈക്കും പ്രതികളുടെ മൂന്ന് മൊബൈൽഫോണുകളും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |