കിളിമാനൂർ:എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പുകളുടെ ഉദ്ഘാടനം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ നെല്ലിക്കാട് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ നിർവഹിച്ചു. എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ബി.എസ്. റജി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി ട്രഷറർ കെ. അനിൽകുമാർ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം രതിപ്രസാദ് നന്ദിയും പറഞ്ഞു. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.മനോജ്,എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി ടി.എം ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം ജി.എൽ. അജീഷ്,ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം എസ്.സത്യശീലൻ,എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്കിക്കുന്ന്,ഫിറോസ്,എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ലക്ഷ്മി ഉദയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |