കൊച്ചി: കൊച്ചി സർവകലാശാലയിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ചുറ്റുമതിൽ നിർമാണം സംബന്ധിച്ച് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കി നിർമാണം പൂർത്തിയാക്കണം. പ്രദേശത്ത് ഗുണനിലവാരമുള്ള റോഡുകൾ ഉറപ്പാക്കും. പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും യാത്രാ സൗകര്യവും പരിഗണിച്ചായിരിക്കും നടപടികൾ. ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ജാഫർ മാലിക്, കുസാറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. വി. മീര, കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ജമാൽ മണക്കാടൻ, ജനപ്രതിനിധികൾ, എ.ഡി.എം എസ്. ഷാജഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |