കോട്ടയം : ജില്ലയിൽ 357 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 356 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. 500 പേർ രോഗമുക്തരായി. 3291 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 164 പുരുഷൻമാരും 161 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4148 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 335534 കൊവിഡ് ബാധിതരായി. 328379 പേർ രോഗമുക്തി നേടി. 24681 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് രോഗബാധിതർ കൂടുതൽ 37 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |