തളിപ്പറമ്പ്: കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞതിലൂടെ സി.പി.ഐ മേഖലയിൽ കൈവരിച്ചത് വലിയ നേട്ടം.
വർഷങ്ങൾക്ക് മുമ്പ് സി.പി.ഐ മണ്ഡലം സെക്രട്ടറിയായിരുന്ന പുല്ലായിക്കൊടി ചന്ദ്രനും ഭാര്യ ഒ. സുഭാഗ്യവും സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. തളിപ്പറമ്പിലെ ഏറ്റവും ശ്രദ്ധേയനായ പാർട്ടി നേതാവിനെയും ഒപ്പം ഒരു സംഘം പ്രവർത്തകരെയും എത്തിച്ചതിലൂടെ സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് സി.പി.ഐ കൊടുത്തിരിക്കുന്നത്. സി.പി.ഐ വിട്ടെത്തിയ പുല്ലായിക്കൊടി ചന്ദ്രൻ അടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ചാണ് മുരളീധരൻ ആ പാർട്ടിയിലേക്ക് എത്തുന്നതെന്നതും ശ്രദ്ധേയമാണ്.