ഓടനാവട്ടം: കോൺഗ്രസ് വെളിയം, ഓടനാവട്ടം മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഓടനാവട്ടത്ത് പ്രവർത്തക കൺവെൻഷൻ നടത്തി. ഓടനാവട്ടം മണ്ഡലം പ്രസിഡന്റ് മഹേഷ് മാരൂർ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്‌ഘാടനം ചെയ്തു. കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ, കൊല്ലം ഡി.സി.സി മെമ്പർ എം. രാജീവ്, വെളിയം മണ്ഡലം പ്രസിഡന്റ് പ്രസാദ് കായില, സൈമൺ വാപ്പാല, ചാലൂക്കോണം അനിൽകുമാർ, അനീഷ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.