കോട്ടയം: കള്ളനോട്ട് കേസിൽ ജാമ്യംകിട്ടി ഒളിവിൽപോയ പ്രതിയെ 20 വർഷങ്ങൾക്ക് ശേഷം പിടികൂടി. പയ്യപ്പാടി കുഞ്ഞാപ്പി എന്നറിയപ്പെടുന്ന ജോയി (59) ആണ് പിടിയിലായത്. 2001ൽ പുതുപ്പള്ളി കള്ള്ഷാപ്പിൽ 100 രൂപയുടെ 34 കള്ളനോട്ടുകൾ മാറാൻ ശ്രമിക്കുമ്പോഴാണ് ജോയിയെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, ജാമ്യം കിട്ടിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. കൊല്ലം ഏരൂർ ആർച്ചൽ ഭാഗത്ത് കുടുംബമായി താമസിച്ചുവരുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എസ് അമ്മിണിക്കുട്ടന്റെ നേതൃത്വത്തിൽ ജോയിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |