കൊച്ചി: പച്ചാളത്ത് പൂട്ടിച്ച ബെവ്കോ ഔട്ട്ലെറ്റ് മാഹാത്മാഗാന്ധിയെ അവഹേളിക്കാനാണ് സർക്കാർ എം.ജി റോഡിൽ തുടങ്ങാൻ അനുവദിച്ചതെന്ന് മദ്യനിരോധന ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വാമലോചനൻ. ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, റവ.ഫാദർ നിജു തോമസ്, കുരുവിളാ മാത്യൂസ്, നോർബർട്ട് അടിമുറി എന്നിവർ സംസാരിച്ചു. നാളെ മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം റിട്ട. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |