കോഴിക്കോട്: ''അസമത്വങ്ങൾ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം" എന്ന സന്ദേശത്തിലൂന്നി ജില്ലയിൽ എയ്ഡ്സ് ദിനാചരണത്തിന് തുടക്കമായി.
കിഡ്സൺ കോർണറിൽ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ സ്നേഹദീപം തെളിക്കൽ ചടങ്ങോടെയായിരുന്നു തുടക്കം.
പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം ഫോക്കസ് മാളിൽ എ.ജി ഫിറ്റ്നസ് സെന്ററിൻെറ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ 9ന് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ബോധവത്കരണ പൊതുറാലി ഐ.എം.എ ഹാളിൽ അവസാനിക്കും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറരയ്ക്ക് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും ബീച്ചിലും സ്നേഹദീപം തെളിക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |