മുതുകുളം : കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ "കുട്ടിക്കൊരു കുഞ്ഞ് ലൈബ്രറി " എന്ന പദ്ധതിക്ക് തുടക്കമായി.. പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥി സിദ്ദുവിന്റെ വീട്ടിലാണ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ലൈബ്രറി സജ്ജീകരിച്ചത്. പി..ടി.എ പ്രസിഡന്റ് എസ്.ഡി.സലിംലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത് സിദ്ദുവിന് പുസ്തകങ്ങൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് എ.ഷൈനി, അദ്ധ്യാപകരായ വിധു സുദർശൻ, പ്രിയ, സ്കൗട്ട് മാസ്റ്റർ വിഷ്ണു, ഗൈഡ്സ് ക്യാപ്റ്റൻ പ്രിയങ്ക.സി.പി,മിഥുൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |