പൊന്നാനി: സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ നാലാംഘട്ട പരിശീലനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും പദ്ധതിക്കായി തിരഞ്ഞെടുത്ത എന്യൂമറേറ്റർമാർക്കുള്ള ഏകദിന പരിശീലനമാണ് കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ച എന്യൂമറേറ്റർമാരാണ് വാർഡുകളിൽ നിന്നും അതിദരിദ്രരെ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കണ്ടെത്തുന്നത്.
ആനപ്പടി നുഫയ്യിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സിദ്ധാർത്ഥൻ, ഷീനാസുദേശൻ, നിഷാദ്, വെള്ളാനി അശോകൻ, മഞ്ചേരി ഇക്ബാൽ, ഷാലി പ്രദീപ്, ഫർഹാൻ, ഷഹീറാബി, എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |