വടകര: സി.പി.എം വടകര ഏരിയാ സമ്മേളനം സമാപിച്ചു. ടി.പി.ഗോപാലനെ ഏരിയാ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു. പൊതുചർച്ചയ്ക്കും ഗ്രൂപ്പ് ചർച്ചകൾക്കും ജില്ലാ സെക്രട്ടറി പി.മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സി. ഭാസ്കരൻ, ഏരിയാ സെക്രട്ടറി ടി.പി ഗോപാലൻ എന്നിവർ മറുപടി പറഞ്ഞു. ആർ.ബാലറാം, എൻ.കെ.അഖിലേഷ്, കെ.സി. പവിത്രൻ, വേണു കക്കട്ടിൽ, ബി.സുരേഷ് ബാബു എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എം.സി.പ്രേമചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം.നാരായണൻ, പി.കെ.കൃഷ്ണദാസ്, പി.കെ.ശശി, കെ.പുഷ്പജ, ആർ.ബാലറാം, ടി.സി.രമേശൻ, സി.എം. ഷാജി, വി.ടി.ബാലൻ, എം.സി.പ്രേമചന്ദ്രൻ, എൻ.കെ.അഖിലേഷ്, പി.എം.ലീന, വി.കെ.വിനു, ബി.സുരേഷ് ബാബു, കെ.സി. പവിത്രൻ, പി.സി.സുരേഷ്, വി.വിവേക്, കെ.പി.ശ്രീജിത്ത്, എം.കെ.വികേഷ്, ടി.വി.സഫീറ, ആർ.അരുൾഘോഷ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |