ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമൂഹിക - സാമ്പത്തിക സർവേയ്ക്കായി കുടുംബശ്രീ തിരഞ്ഞെടുത്ത സി.ഡി.എസ് തല എന്യൂമറേറ്റർമാർക്കായി പരിശീലനം നൽകി. ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം, കുടുംബശ്രീ സിഡി.എസ് അംഗം, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തുന്നത്. അഞ്ച് വാർഡിന് ഒരാളെന്ന നിലയ്ക്കാണ് എന്യൂമറേറ്റർമാരെ നിയോഗിക്കുക. കമ്മിഷൻ തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സർവേ 8ന് ആരംഭിച്ച് 15ന് പൂർത്തീകരിക്കും.
കമ്മിഷൻ അംഗം അഡ്വ. എം. മനോഹരൻപിള്ള അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വി. സേവ്യർ, ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ രവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |