കോട്ടയം: ജില്ലയിൽ 453 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 22 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 44 പേർ രോഗമുക്തരായി. 4761 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 193 പുരുഷൻമാരും 202 സ്ത്രീകളും 51 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 89 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 3948 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 339612 പേർ കൊവിഡ് ബാധിതരായി. 332347 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20919 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ കൊവിഡ് നിരക്കിൽ ഇന്നലെ വർദ്ധനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |