കോട്ടയം: ലെൻസ്ഫെഡ് ജില്ലാ കമ്മറ്റിയുടെ എന്റെ കോട്ടയം വികസന സെമിനാർ 10ന് രാവിലെ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി.കെ ജയശ്രീ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡന്റ് സി.എസ് വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ബിജു ജോസഫ്, ആർ.എസ് അനിൽ കുമാർ, എ.പ്രദീപ് കുമാർ, ജോഷി സെബാസ്റ്റിയൻ, കെ.കെ അനിൽകുമാർ, സലാഷ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. മുൻ സംസ്ഥാന സെക്രട്ടറി പി.എം സനിൽകുമാർ മോഡറേറ്ററായിരിക്കും. ജില്ലാ സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ റ്റി.സി ബൈജു നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |