ചെറുപുഴ: വയക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തും സമഗ്ര ശിക്ഷാ കേരളയും അനുവദിച്ച 42 ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് ക്ലാസ് മുറികളാണ് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഗേൾസ് റൂമിന്റെ ഉദ്ഘാടനവും പി..പി.. ദിവ്യ നിർവഹിച്ചു. കുട്ടികളുടെ പാർക്കിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ നിർവ്വഹിച്ചു. പാർക്ക് നിർമ്മാണ ഫണ്ടിലേക്ക് എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ടി.പി. അശോകൻ സംഭാവന സ്വീകരിച്ചു. പി. സുഗന്ധി, ആർ. രാധാമണി, പുഷ്പ മോഹൻ, കെ. രാജൻ, എ.കെ. റജീന, വി.കെ. ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |