കോഴിക്കോട്: എഴുപതുകാരിയുടെ ഹൃദയത്തിൽ മൈക്ര പേസ്മേക്കർ ഘടിപ്പിക്കൽ ശസ്ത്രക്രിയ മേയ്ത്ര ഹോസ്പിറ്റലിൽ വിജയകരം. സാധാരണ പേസ്മേക്കറിൽ നിന്നും ഏഴ് ശതമാനം താഴെ വലുപ്പം മാത്രമുളള മൈക്രോ എവി എന്ന ലീഡ്ലെസ് പെയ്സ്മേക്കറാണ് രോഗിയിൽ ഘടിപ്പിച്ചത്.
കടുത്ത ക്ഷീണാവസ്ഥയിലായ രോഗിക്ക് കാലതാമസം കൂടാതെ പേസ്മേക്കർ സഹായം വീണ്ടും വേണമെന്ന സാഹചര്യത്തിലാണ് ഹൃദയത്തിനകത്ത് വയ്ക്കാവുന്ന പേസ്മേക്കർ ഘടിപ്പിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ദീൻ പറഞ്ഞു.
സാധാരണ പേസ്മേക്കർ ഘടിപ്പിച്ച ഭാഗത്ത് അണുബാധ കണ്ടതിനെ തുടർന്ന് അവ നീക്കിയാണ് പുതിയ പേസ്മേക്കർ ഘടിപ്പിച്ചത്. നെഞ്ചിൽ പ്രത്യേക മുറിവുകളൊന്നും കൂടാതെ കത്തീറ്റർ ഉപയോഗിച്ച് ഹൃദയത്തിനകത്ത് ഘടിപ്പിക്കുകയായിരുന്നു. പ്രായമായവരിലും ആരോഗ്യം ക്ഷയിച്ചവരിലും പേസ്മേക്കർ ഘടിപ്പിക്കേണ്ടി വരുമ്പോൾ ഈ രീതി ഗുണകരമാണെന്ന് ഡോ. അനീസ് താജുദ്ദീൻ പറഞ്ഞു. രണ്ടു ദിവസത്തിനുശേഷം രോഗിക്ക് ആശുപത്രി വിടാൻ
കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |