കൊല്ലം: പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റിലേയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാംഗ്വേജ് ടീച്ചർ എഡ്യൂക്കേഷൻ അടൂർ സെന്റർ അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോട് കൂടിയ പ്ലസ് ടു/ഭൂഷൻ/സാഹിത്യ വിശാരദ് /പ്രവീൺ /സാഹിത്യാചാര്യ /ഹിന്ദി ബി. എ/ എം. എ. പ്രായം 17 നും 35 നും ഇടയിൽ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ്, ഫീസ് സൗജന്യം എന്നിവ ലഭിക്കും. അവസാനതീയതി 31. വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ, പത്തനംതിട്ട. ഫോൺ: 04734296496, 8547126028.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |