കോട്ടയം: കാതടപ്പിക്കുന്ന ഹോണടിക്കുന്നവരെ പിടികൂടി മോട്ടോർ വാഹനവകുപ്പ്. ശബ്ദ മലിനീകരണം സൃഷ്ടിച്ച നിരവധി വാഹന ഉടമകളിൽ നിന്ന് സ്പോട്ടിൽ പിഴ ഈടാക്കി. പൊതുവേ വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഹോണിന്റെ ശബ്ദ തീവ്രത 74 മുതൽ 80 ഡെസിബൽ വരെയാണ്.
മൂന്ന് ദിവസമായി 41 വാഹനങ്ങൾ പിടിച്ചു. 82,000 രൂപ പിഴയീടാക്കി. ആഡംബര വാഹനങ്ങളിലാണ് അനധികൃത ഹോണുകൾ ഏറെയും.
ശബ്ദ പരിധി ഡെസിബലിൽ
80 സി.സി വരെ - 75
80 സി.സി മുതൽ 175 വരെ -77
175 സി.സിക്ക് മേൽ -80
175 സി.സിവരെ-77
175 സി.സിക്ക് മേൽ-80
9 സീറ്റുള്ള വാഹനങ്ങൾ- 74
3.5 ടൺ അധികം ഭാരമുള്ളവ- 78
എൻജിൻ പവർ 150 കിലോ വാട്സിൽ താഴെ-78
എൻജിൻ പവർ 150 കിലോ വാട്സിന് മുകളിൽ- 80
2 ടണ്ണിൽ അധികം ഭാരം ഇല്ലാത്തവ-76
3നും 3.5 ടണ്ണിനും മദ്ധ്യേ ഭാരമുള്ളവ- 77
എൻജിൻ പവർ 150ന് മേലുള്ളവ- 80
'' പരിശോധന തുടരും. പിടികൂടിയ വാഹനങ്ങളിലെ ഹോൺ അഴിച്ചുമാറ്റിച്ചിട്ടുണ്ട്. ആശുപത്രി, സ്കൂൾ-കോടതി പരിസരങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്''
-ടോജോ. എം.തോമസ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |