SignIn
Kerala Kaumudi Online
Thursday, 19 September 2024 9.06 AM IST

സി.പി.എം തിരുവല്ല ഏരിയാ സമ്മേളനം നാളെ തുടങ്ങും

Increase Font Size Decrease Font Size Print Page
cpm

തിരുവല്ല: സി.പി.എം തിരുവല്ല ഏരിയാ സമ്മേളനത്തിന് നാളെ തുടക്കമാകും. തിരുവല്ല പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിലാണ് സമ്മേളന നഗർ ഒരുക്കിയിരിക്കുന്നത്. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ഇന്ന് വൈകിട്ട് രക്തസാക്ഷി സന്ദീപിന്റെ വീട്ടിൽ നിന്ന് ഭാര്യ സുനിത, അച്ഛൻ ബാലൻ, അമ്മ ഓമന എന്നിവർ ഏരിയാ കമ്മിറ്റിഅംഗം പ്രമോദ് ഇളമണ്ണിനെ ഏൽപ്പിക്കും. തുടർന്ന് ജാഥയായി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ആർ. സനൽകുമാർ, ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണി എന്നിവർ ഏറ്റുവാങ്ങും. നാളെ രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ് രണ്ടുദിവസം നീളുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റണി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.അനന്തഗോപൻ, ആർ. ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.പത്മകുമാർ, രാജു ഏബ്രഹാം, ടി.കെ.ജി നായർ, പി.ജെ.അജയകുമാർ, ടി.ഡി ബൈജു, അഡ്വ.ഓമല്ലൂർ ശങ്കരൻ, പി.ബി.ഹർഷകുമാർ, ജെനു മാത്യു, അഡ്വ.രവി പ്രസാദ് എന്നിവർ പ്രസംഗിക്കും. രണ്ടാംദിവസം പൊതുചർച്ചകൾക്ക് സെക്രട്ടറി മറുപടി പറയും. തുടർന്ന് പുതിയ കമ്മറ്റിയേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.