SignIn
Kerala Kaumudi Online
Thursday, 19 September 2024 8.59 AM IST

പിതാവിന്റെ ക്രൂരതയിൽ അമ്മ വിടവാങ്ങി, തനിച്ചായി ക്രിസ്റ്റീനയും അയോണും

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: ഭർത്താവിന്റെ ക്രൂര മർദ്ദനത്തിനിരയായി മരിച്ച പുന്നപ്ര പറവൂർ വെളിയിൽ അന്നമ്മയുടെ (സൗമ്യ, 31) സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടത്തി. സംഭവത്തിൽ യേശുദാസിനെ (39) കഴിഞ്ഞ ദിവസം അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 6 ഓടെയാണ് മൃതദേഹം യുവതിയുടെ കുടുംബ വീടായ പുന്നപ്രയിൽ കൊണ്ടുവന്നത്. യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ദുഃഖം കടിച്ചമർത്താൻ ഏറെ പണിപ്പെട്ടു. ഇവരുടെ മക്കളായ പത്ത് വയസുകാരി ക്രിസ്റ്റീനയും അഞ്ചു വയസുകാരൻ അയോണും എല്ലാവരുടെയും നൊമ്പര കാഴ്ചയായി. പറവൂർ പൂന്തോട്ടം സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. കൊലപാതകം നടന്ന പറവൂരിലെ വീട്ടിൽ പൊലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ആലപ്പുഴ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ യേശുദാസിനെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.